ഓസ്‌ട്രേലിയക്കാര്‍ക്ക് ഞെട്ടല്‍ ഉണ്ടാക്കി ശിശു സംരക്ഷണ ജീവനക്കാരന്റെ കുട്ടികളുമൊത്തുള്ള ലൈംഗിക പീഡനങ്ങള്‍: ആയിരത്തിലധികം കേസുകളില്‍ പ്രതി; വിവരങ്ങള്‍ ലഭിച്ചത് ഡാര്‍ക്ക് വെബ്ബില്‍ നിന്ന്

ഓസ്‌ട്രേലിയക്കാര്‍ക്ക് ഞെട്ടല്‍ ഉണ്ടാക്കി ശിശു സംരക്ഷണ ജീവനക്കാരന്റെ കുട്ടികളുമൊത്തുള്ള ലൈംഗിക പീഡനങ്ങള്‍: ആയിരത്തിലധികം കേസുകളില്‍ പ്രതി; വിവരങ്ങള്‍ ലഭിച്ചത് ഡാര്‍ക്ക് വെബ്ബില്‍ നിന്ന്

സിഡ്നി: കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ബ്രിസ്ബണിലും സിഡ്നിയിലും വിദേശത്തുമായി നിരവധി കുട്ടികള്‍ക്കെതിരെ ലൈംഗിക പീഡനം നടത്തിയ ശിശു സംരക്ഷണ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 1,600 ലധികം കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസും (എഎഫ്പി) ക്വീന്‍സ്ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് പൊലീസും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

2014 ല്‍ ഡാര്‍ക്ക് വെബില്‍ കണ്ടെത്തിയ വീഡിയോ ദൃശ്യങ്ങളുലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിവിധ വര്‍ഷങ്ങളിലായി ബ്രിസ്‌ബേനിലെ 10 ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ കുറ്റകൃത്യം നടന്നതായി പൊലീസ് ആരോപിച്ചു. പീഡനങ്ങളുമായി ബന്ധപ്പെട്ട് 4,000 ചിത്രങ്ങളും വീഡിയോകളും അടങ്ങിയ തെളിവുകളും ലഭിച്ചിട്ടുണ്ട്.

പൊലീസിന്റെ പരിശോധനയില്‍ പീഡനത്തിന്റെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസക്ക് കണ്ടെത്തി. തുടര്‍ന്ന്, 2022 ഓഗസ്റ്റില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള സംഭവം ദാരുണമാണെന്നായിരുന്നു ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ജസ്റ്റിന്‍ ഗോഫ് പ്രതികരിച്ചത്.

കുറ്റവാളിയുടെ ഉപകരണങ്ങളില്‍ 15 വര്‍ഷത്തിലേറെയായി കുട്ടികളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും റെക്കോര്‍ഡ് ചെയ്യപ്പെട്ടതിനാല്‍, തിരിച്ചറിയല്‍ പ്രക്രിയയ്ക്ക് സമയവും വൈദഗ്ധ്യവും ആവശ്യമാണെന്നാണ് ഗോഫ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.