തിരുവനന്തപുരം: ഓണത്തിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ധനവകുപ്പ് തുക അനുവദിച്ചു.
അര്‍ഹരായ എല്ലാവര്‍ക്കും ഓണത്തിന് മുമ്പ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യും. ഓഗസ്റ്റ് 23 നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പെന്‍ഷന്‍ വിതരണം ചെയ്യാനായി ധനവകുപ്പ് 1550 കോടിയും ക്ഷേമ നിധി ബോര്‍ഡ് 212 കോടിയും അനുവദിച്ച് ഉത്തരവിറക്കി. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം പെന്‍ഷന്‍ വിതരണം ചെയ്ത് തുടങ്ങും.