ഭീകരരുമായി ഏറ്റുമുട്ടല്‍; ജമ്മു കാശ്മീരില്‍ മൂന്ന് ജവാന്‍മാര്‍ക്ക് വീര മൃത്യു

 ഭീകരരുമായി ഏറ്റുമുട്ടല്‍; ജമ്മു കാശ്മീരില്‍ മൂന്ന് ജവാന്‍മാര്‍ക്ക് വീര മൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്‍മാര്‍ക്ക് വീര മൃത്യു. കുല്‍ഗാമിലെ ഹലന്‍ വന മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഭീകരര്‍ പ്രദേശത്തുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ തുടങ്ങിയതിന് പിന്നാലെ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. സൈന്യത്തിന് നേരെ ഭീകരര്‍ വെടി വയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അക്രമണത്തില്‍ മറ്റ് മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.