ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സേന. ജില്ലയിലെ ദെഗ്വാർ സെക്ടറിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ വെടിയേറ്റ് കൊല്ലപ്പെടുകയും, മറ്റൊരാൾ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് വീഴുകയും ചെയ്തു.  നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാനില്‍ നിന്നുള്ള മൂവര്‍ സംഘമാണെന്നാണ് റിപ്പോർട്ടുകൾ.  അതേസമയം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി കേന്ദ്രഭരണപ്രദേശത്ത് വൻ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.