ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാന്‍ വാഹനം നിര്‍ത്തി ഓടിയെത്തിയ രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. ഡല്‍ഹി 10 ജന്‍പഥില്‍ നിന്ന് കാറില്‍ വരുന്നതിനിടെയാണ് റോഡില്‍ വീണുകിടന്നസ്കൂട്ടര് യാത്രികനെ രാഹുല്‍ ശ്രദ്ധിച്ചത്. ഉടനെ വാഹനവ്യൂഹം നിര്‍ത്തി യാത്രക്കാരന്റെ അടുത്തേക്ക് ഓടിയെത്തി പരിക്കുകള്‍ ഉണ്ടോയെന്ന് ചോദിച്ചറിഞ്ഞു.
ഡല്‍ഹി 10 ജന്‍പഥില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പോകുകയായിരുന്നു രാഹുല്‍ ഗാന്ധി. രാഹുല്‍ വീട്ടില്‍ നിന്നിറങ്ങിയ ഉടനെയായിരുന്നു സംഭവം. സ്കൂട്ടറില്‍ നിന്ന് താഴെ വീണയാളെ കണ്ട് രാഹുല്‍ കാര്‍ നിര്‍ത്തി ആളുടെ അടുത്തേക്ക് ഓടി. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ചോദിച്ചറിഞ്ഞ രാഹുല്‍, പരിക്കേറ്റോ എന്ന് ചോദിച്ചു. ഹസ്തദാനം നല്കിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്.
രാഹുലിന്റെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് സ്കൂട്ടര്‍ എടുത്തുയര്‍ത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.