ആലപ്പുഴ: പടിഞ്ഞാറെ സ്രാമ്പിക്കൽ മറിയാമ്മ കുഞ്ഞച്ചൻ നിര്യാതയായി. പരേതനായ കുഞ്ഞച്ചന്റെ ഭാര്യയാണ്. ശവസംസ്‌കാരം തിങ്കളാഴ്‌ച രാവിലെ പത്ത് മണിക്ക് മുട്ടാർ സെന്റ് ജോർജ് പള്ളിയിൽ നടക്കും. മക്കൾ: ലിസമ്മ, ഓമന, ജെസി, ഷാജി (സീന്യൂസ് ന്യൂസിലാൻഡ് കോർഡിനേറ്റർ, ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തോലറ്റ് ന്യൂസിലൻഡ് ചാപ്റ്റർ കോർഡിനേറ്റർ എന്നി നിലകളിൽ പ്രവർത്തിക്കുന്നു) മഞ്ജു, പരേതനായ ജോജോ മോൻ.
ഷാജി സ്രാമ്പിക്കലിന്റെ മാതാവിന്റെ നിര്യാണത്തിൽ പ്രവാസി അപ്പോസ്തലേറ്റ് ചങ്ങനാശ്ശേരി അതിരൂപതാ ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം, അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകളം സീന്യൂസ് ലൈവ് സി ഇ ഒ ലിസി കെ ഫർണാണ്ടസ്, ചീഫ് എഡിറ്റർ ജോ കാവാലം എന്നിവർ അനുശോചനം അറിയിച്ചു.