കുഞ്ഞേട്ടൻ അനുസ്മരണം ശനിയാഴ്ച; മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും

കുഞ്ഞേട്ടൻ അനുസ്മരണം ശനിയാഴ്ച; മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും

കോട്ടയം: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് സ്ഥാ​​​പ​​​ക നേ​​​താ​​​വ് പി.​​​സി.​​​ഏ​​​ബ്ര​​​ഹാം പ​​​ല്ലാ​​​ട്ടു​​​കു​​​ന്നേ​​​ലി​​ൻറെ (കു​​​ഞ്ഞേ​​​ട്ട​​​ൻ) ​ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക ദി​​​നാ​​​ച​​​ര​​​ണ​​​വും അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​​വും ഓ​ഗസ്റ്റ് 12 ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പാലാ രൂപതയിലെ ചെമ്മലമറ്റത്ത് വെച്ച് നടക്കും.

രാ​​​വി​​​ലെ ഒമ്പത് മണിയോടെ നടത്തപ്പെടുന്ന വിശുദ്ധ കുർബാനയോടെ അ​​​നു​​​സ്മ​​​ര​​​ണ ദി​​​നാ​​​ച​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾക്കു തുടക്കമാകും. ദിവ്യബലിക്ക് ശേഷം ക​​​ബ​​​റി​​​ട​​​ത്തി​​​ലെ പ്രാ​​​ർത്ഥ​​​ന​​​യും പൊതു സമ്മേളനവും പുരസ്കാര സമർപ്പണവും നടത്തപ്പെടും. സീറോ മലബാർ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ചെറുപുഷ്പ മിഷൻ ലീഗ് എന്ന അൽമായ പ്രേഷിത സംഘടനയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു കുഞ്ഞേട്ടൻ. 2009 ആഗസ്റ്റ് മാസം രണ്ടിന് ചങ്ങനാശേരി പാറേൽ പള്ളിയുടെ മുൻപിൽ വച്ചുണ്ടായ ഒരു അപകടത്തെ തുടർന്നു ആ മാസം 11ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ വച്ചാണ് കുഞ്ഞേട്ടൻ നമ്മെ വിട്ടു പിരിഞ്ഞത്.

1947 ഒക്ടോബർ മൂന്നാം തീയതി വെറും ഏഴു പേർ ചേർന്നു രൂപീകരിച്ച ചെറുപുഷ്പ മിഷൻ ലീഗെന്ന അത്മായ പ്രേഷിത സംഘടന ഇന്നു ലോകം മുഴുവൻ വളർന്ന് പന്തലിച്ച് ഫലം നൽകി നിൽക്കുകയാണ്. ഏറ്റവും വലിയ കത്തോലിക്കാ അൽമായ സംഘടനയായ മിഷൻ ലീഗിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ ദൈവവിളി സ്വീകരിച്ച 40 മെത്രാന്മാരും, 4500 വൈദികരും, 36000 സന്യാസിനികളും മിഷൻലീഗ്‌ സംഘടനയിൽ നിന്നും സമർപ്പിത ജീവിതത്തിലേക്ക് കടന്നു വന്നവരാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.