കുടുംബങ്ങള്‍ക്കുള്ള ഏകദിന സെമിനാര്‍ ഡബ്ലിനില്‍

 കുടുംബങ്ങള്‍ക്കുള്ള ഏകദിന സെമിനാര്‍ ഡബ്ലിനില്‍

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ താല ചര്‍ച്ച് ഓഫ് ഇന്‍ കാര്‍നേഷനില്‍ കുടുംബങ്ങള്‍ക്കായുള്ള ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ഈ മാസം 26 ന് രാവിലെ 9.15 മുതല്‍ വൈകുന്നേരം നാലു വരെയാണ് സെമിനാര്‍. ഡബ്ലിന്‍ പിതൃവേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഫാ. ജോസഫ് മാത്യു സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മാതാപിതാക്കളും കുട്ടികളും എന്ന വിഷയത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ അധ്യക്ഷയും ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ (എസ്.എച്ച്)യാണ് നേതൃത്വം നല്‍കും.

സെമിനാറിനോടനുബന്ധിച്ച് അന്നേ ദിവസം ജപമാലയും വിശുദ്ധ കുര്‍ബാനയും കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക ആരാധനയും ഉണ്ടായിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.