ന്യൂഡൽഹി: ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണുണ്ടായ അപകടത്തിൽ ഒമ്പത് സൈനികർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തിൽപെട്ടത്. രാത്രിയേടെയാണ് സൈന്യം അപകടം സ്ഥിരീകരിച്ചത്. നിരവധി സൈനികരുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്.
ലേഹിയിലെ ക്യാരിയിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ എട്ട് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഉൾപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.