കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി നിയമിതനായ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ തന്റെ ആദ്യഘട്ട ദൗത്യം പൂര്‍ത്തിയാക്കി റോമിലേക്ക് പോയി.
തന്നെ നിയമിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയോടും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിനോടും അതിരൂപതയില്‍ ഏകീകൃത വി. കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ തന്റെ നിഗമനങ്ങള്‍ അറിയിക്കുന്നതാണെന്നും ബിഷപ് പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കല്‍ ഡെലഗേറ്റായി അദേഹം തുടരും. ദൗത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി വീണ്ടും വരുമെന്നും തുടര്‍ നടപടികള്‍ക്കായുള്ള സംവിധാനങ്ങള്‍ അതിരൂപതയില്‍ രൂപീകരിച്ചിട്ടുണ്ടെന്നും ബിഷപ് അറിയിച്ചു.