മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിനില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഒന്‍പതായി. സംഭവത്തില്‍ 20തോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ കൊണ്ടുവന്ന ചെറുഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാം തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഭൗരത് ഗൗരവ് ട്രെയിനിന്റെ ഒരു കോച്ചില്‍ നിന്നാണ് തീ ഉയര്‍ന്നത്.
അപകടത്തില്‍ മരിച്ചവരില്‍ അഞ്ചു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ ആറ് പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണെന്ന് സ്ഥിരീകരിച്ചുട്ടുണ്ട്.