ന്യൂഡല്‍ഹി: ഡല്‍ഹിയി മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്. ശിവാജി പാര്‍ക്ക്, മാദീപൂര്‍, ഉദ്യോഗ് നഗര്‍, പഞ്ചാബി ബാഗ്, മഹാരാജ് സൂരജ്മാല്‍ സ്റ്റേഡിയം ഉള്‍പ്പെടെ അഞ്ചിലേറെ സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങള്‍. 'നരേന്ദ്ര മോഡി ഇന്ത്യയില്‍ സിഖ് വംശഹത്യ നടത്തി' എന്നതടക്കമുള്ള പ്രകോപനപരമായ വാചകങ്ങളാണ് ചുവരെഴുത്തുകളിലുള്ളത്.
ജി20 ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലായിരിക്കുമ്പോഴാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'സിഖ് ഫോര്‍ ജസ്റ്റിസ്' എന്ന ഖലിസ്ഥാന്‍ സംഘടനയാണ് ചുവരെഴുത്തിന് പിന്നില്‍.
ഡല്‍ഹി പൊലീസ് ഇടപെട്ട് ചുവരെഴുത്തുകള്‍ നീക്കം ചെയ്തു. സംഭവത്തില്‍ സ്പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് സിഐഎസ്എഫിന്റെ സഹായവും ഡല്‍ഹി പൊലീസ് തേടിയിട്ടുണ്ട്.