ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ഇതരമതത്തില്‍പ്പെട്ട സഹപാഠികളെക്കൊണ്ട് അധ്യാപിക ചെകിട്ടത്ത് അടിപ്പിച്ച സംഭവത്തില്‍ ദേശീയമനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു . മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.
യുപിയില്‍ ഇതര മതത്തിലുള്ള കുട്ടിയെ സഹപാഠിയെക്കൊണ്ട് അടിപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി നാലാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്കണമെന്ന് യുപി സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
അധ്യാപികയ്‌ക്കെതിരെ എടുത്ത നടപടിയും അന്വേഷണ പുരോഗതിയും വിശദീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്കി. എന്നാല്‍ ഈ സംഭവം വിവാദമായതിനു പിന്നാലെ അധ്യാപിക മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.