പാലാ: സീ ന്യൂസിന്റെ യു.കെ എക്‌സിക്യൂട്ടീവ് അംഗമായ സിബി മാത്യുവിന്റെ പിതാവ് കോണിക്കല്‍ വീട്ടില്‍ കെ.എം മാത്യു (80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മാനത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും. കുറവിലങ്ങാട് കോയിക്കല്‍ വീട്ടില്‍ മേരിയാണ് സഹധര്‍മ്മിണി.
മക്കള്‍: ലിസ, ഡെയ്‌സി, റാണി, സിബി. മരുമക്കള്‍: ജോബി മഞ്ഞപ്പള്ളി (കണക്കാരി), ജോണ്‍സന്‍ ചാരുപ്ലാക്കില്‍ (ഇലഞ്ഞി), ആന്റണി കവിയില്‍ (പിഴക്), സീമ സിബി (യു.കെ).