ബംഗളൂരു: കഴിഞ്ഞ 45 വര്‍ഷക്കാലം കണ്ടക്ടറായി ജോലി ചെയ്ത ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ജയാനഗറിലെ ഡിപ്പോയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തമിഴകത്തിന്റെ സൂപ്പര്‍ താരം രജനികാന്ത്.
കഴിഞ്ഞ ചൊവ്വാഴ്ച അദേഹത്തിന്റെ ഉറ്റ സുഹൃത്ത് രാജ്ബഹാദൂറിനൊപ്പമാണ് ബിഎംടിസി ഡിപ്പോ നാലില്‍ സന്ദര്‍ശനം നടത്തിയത്.
ഈ സന്ദര്‍ശനം തന്റെ ജീവിതത്തിലെ ഏറെ പ്രത്യേകത നിറഞ്ഞതാണ്. കൂടാതെ, ഏറ്റവും സുന്ദരമായ നിമിഷമാണ്. തന്റെ ജീവിതത്തിലെ ആദ്യ ജോലിസ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും അദേഹം സന്ദര്‍ശനത്തിനു ശേഷം പ്രതികരിച്ചു.
ഡിപ്പോയിലെ ജീവനക്കാരുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട അദേഹം അവരുമൊത്ത് ഫോട്ടോകളും എടുത്താണ് മടങ്ങിയത്.