പാല: മൂന്നിലവ് സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ കെമിസ്ട്രി അധ്യാപകനും പാലാ മീനച്ചിൽ താലൂക്ക് ഹയർ സെക്കന്ററി ടീച്ചേഴ്സ് സഹകരണ സംഘം വൈസ് പ്രസിഡന്റുമായ നെൽസൺ ഡാന്റെ നിര്യാതനായി. പാലയിലെ സെന്റ് തോമസ് കോളേജിലെ റിട്ടയഡ് പ്രൊഫസറായിരുന്ന പൂവത്തിങ്കൽ ഡാന്റി ജോസഫിന്റെയും അലീന ഡാന്റിയുടെയും മകനാണ് നെൽസൺ ഡാന്റെ. ഭാര്യ: സുജ നെൽസൺ. മക്കൾ: നിഖിത നെൽസൺ, നിക്കോള നെൽസൺ, നീൽസ് നെൽസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് നാരിയങ്കം പള്ളി സെമിത്തേരിയിൽ നടക്കും.