വാണിജ്യ പാചകവാതക വില കുറഞ്ഞു; സിലിണ്ടറിന് കുറയുക 157 രൂപ

വാണിജ്യ പാചകവാതക വില കുറഞ്ഞു; സിലിണ്ടറിന് കുറയുക 157 രൂപ

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം എത്തി ദിവസങ്ങൾക്കു ശേഷം വാണിജ്യ സിലിണ്ടർ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 157 രൂപയുടെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിണന് 99.75 രൂപ കുറച്ചിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് വില വർധിക്കുമ്പോഴാണ് രാജ്യത്ത് എൽപിജി വില കുറയ്ക്കുന്നത്. അതേസമയം പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിനാണ് സർക്കാർ കഴിഞ്ഞ ദിവസം സബ്‌സിഡി പ്രഖ്യാപിച്ചത്.

സിലിണ്ടറിന് 200 രൂപയാണ് സബ്സിഡി ലഭിക്കുക. പിഎം ഉജ്ജ്വല ഉപയോക്താക്കൾക്കു നിലവിൽ ലഭിച്ചുവരുന്ന 200 രൂപ ഇളവിന് പിന്നാലെ 200 രൂപ അധിക ഇളവ് കൂടി ലഭിക്കും. നിലവിലെ വില പരിഷ്‌കരണത്തോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് 1527- 1535 രൂപയാണ് വില


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.