ബര്‍ലിങ്ണില്‍ മലയാളി യുവാവ് മരിച്ചു

ബര്‍ലിങ്ണില്‍ മലയാളി യുവാവ് മരിച്ചു

ടൊറന്റോ: പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകരയുടെയും ശോഭയുടെയും മകനായ അതുല്‍ ജോര്‍ജ് (30) ബര്‍ലിങ്ണില്‍ നിര്യാതനായി. ബര്‍ലിങ്ണിലെ ബ്രാന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അതുലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച അതുല്‍ ഒന്റാരിയോയിലെ കിച്ചനറിലാണ് താമസം. അതുല്‍ ജോര്‍ജിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ടൊറന്റോ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിലെ ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അതുല്‍. ഡോ. ജീവയാണ് ഭാര്യ.അലിന്‍ മരിയ, അഖില്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.