ആദിത്യയുടെ സെല്‍ഫി പുറത്തുവിട്ട് ഐഎസ്ആര്‍ഒ; ദൃശ്യങ്ങളില്‍ ഭൂമിയും ചന്ദ്രനും

ആദിത്യയുടെ സെല്‍ഫി പുറത്തുവിട്ട് ഐഎസ്ആര്‍ഒ; ദൃശ്യങ്ങളില്‍ ഭൂമിയും ചന്ദ്രനും

ന്യൂഡല്‍ഹി: സൗര രഹസ്യങ്ങള്‍ പഠിക്കാനായി ഐഎസ്ആര്‍ഒ വിക്ഷേപിച്ച ആദിത്യഎല്‍ വണ്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. ഒരു സെല്‍ഫി ചിത്രവും ദൃശ്യവുമാണ് പുറത്തു വിട്ടിരിക്കുന്നത്.

സെല്‍ഫി ചിത്രത്തില്‍ പേടകത്തിലെ രണ്ട് ഉപകരണങ്ങള്‍ കാണാം. ദൃശ്യത്തില്‍ ഭൂമിയെയും ചന്ദ്രനേയും കാണാവുന്നതാണ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്. സൗരവാതങ്ങള്‍, കാന്തിക ക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം.



അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. പേടകത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ 365 ദിവസം വേണ്ടി വരും. അഞ്ച് വര്‍ഷവും രണ്ട് മാസവുമാണ് ദൗത്യ കാലാവധി. പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ സെപ്റ്റംബര്‍ 10 ന് പുലര്‍ച്ചെ 2.30 ന് നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.