സനാതന ധര്‍മ്മ വിവാദത്തനിന് പിന്നാലെ ബിജെപിയെ വിഷപ്പാമ്പിനോട് ഉപമിച്ച് ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മ്മ വിവാദത്തനിന് പിന്നാലെ ബിജെപിയെ വിഷപ്പാമ്പിനോട് ഉപമിച്ച് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ബിജെപിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മ്മ പരമാര്‍ശം ആളിക്കത്തുന്നതിനിടെയാണ് പുതിയ പ്രസ്താവന വിവാദമാകുന്നത്. ഒരു വിവാഹ ചടങ്ങിനെത്തിയപ്പോഴായിരുന്നു അദേഹത്തിന്റെ പ്രതികരണം. പ്രതിപക്ഷമായ എഐഎഡിഎംകെയെ പാമ്പുകള്‍ക്ക് അഭയം നല്‍കുന്ന ചപ്പുചവറെന്നും ഉദയനിധി പരിഹസിച്ചു.

സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയും വംശഹത്യയുടെ ആഹ്വാനമായി ചിത്രീകരിക്കുകയും ചെയ്‌തെന്നും അദേഹം ആരോപിച്ചു. ബിജെപി ഭരിക്കുന്ന മണിപ്പൂരിലാണ് കഴിഞ്ഞ അഞ്ച് മാസമായി വംശഹത്യ നടക്കുന്നതെന്നും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ എംപിയും ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ.രാജ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പാമ്പിനോട് ഉപമിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.