കൊച്ചി: ഈ വര്‍ഷത്തെ കെസിബിസി മീഡിയ ഐക്കണ്‍ അവാര്‍ഡ് മാധ്യമ പ്രവര്‍ത്തകനും വ്യവസായ സംരംഭകനുമായ ഡോ. വര്‍ഗീസ് മൂലന്. കെസിബിസി മീഡിയ അധ്യക്ഷനും തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപുമായ മാര്‍ ജോസഫ് പാംപ്ലാനിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
വ്യവസായ രംഗത്തെ അതികായനും ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമാണ് ഡോ. വര്‍ഗീസ് മൂലനെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.
എറണാകുളം ലിസി, അമ്യത ആശുപത്രികളിലുമായി ഏകദേശം ഇരുനൂറിലധികം കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതിന് ജീവകാരുണ്യപരമായ ഇടപെടല്‍ നടത്തിയ വ്യക്തിത്വമാണ് ഡോ. വര്‍ഗീസ് മൂലനെന്ന് ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.