നാരീശക്തി വന്ദന്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണം നിയമമായി

നാരീശക്തി വന്ദന്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണം നിയമമായി

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. നാരി ശക്തി വന്ദന്‍ നിയമം സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

ലോക്സഭയിലും സംസ്ഥാന നിയമ സഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ല് ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും പാസായിരുന്നു.

ലോക്സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു. പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്.

മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും ഇത് നടപ്പിലാകുക. ഇത്തരം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് നടപ്പിലാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.