മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് വീടുകള്‍ക്ക് തീവച്ചു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് വീടുകള്‍ക്ക് തീവച്ചു

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രണ്ട് വീടുകള്‍ അഗ്‌നിക്കിരയാക്കി. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ന്യൂ കെയ്തല്‍മാംബിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സുരക്ഷാ സേനയും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്.

വീടുകള്‍ക്ക് തീകൊളുത്തിയശേഷം അക്രമികള്‍ സ്ഥലത്തു നിന്ന് കടന്നുകളയുകയായിരുന്നു. രക്ഷപ്പെടുന്നതിനു മുന്‍പ് അവര്‍ നിരവധി തവണ വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു.

അക്രമ സംഭവത്തെ തുടര്‍ന്ന് സ്ത്രീകളടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തെങ്കിലും സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനായെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മെയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി- മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 180ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.