പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; സഹകരണ ബാങ്കുകളുടെ സ്വര്‍ണവായ്പ പരിധി കൂട്ടി

 പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; സഹകരണ ബാങ്കുകളുടെ സ്വര്‍ണവായ്പ പരിധി കൂട്ടി

മുംബൈ: പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പുതുക്കിയ അവലോകന നയം. തുടര്‍ച്ചയായ നാലാം തവണയാണ് പലിശ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ തുടരുന്നത്. ഐക്യകണേ്ഠനയാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

വിലക്കയറ്റം സെപ്റ്റംബറില്‍ കുറഞ്ഞിരിക്കാം. എന്നാല്‍ അതില്‍ ചില അനിശ്ചിതത്വങ്ങള്‍ തുടരുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിലെ വിലക്കയറ്റം ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസ പാദത്തില്‍ കുറയാന്‍ സാധ്യത കാണുന്നില്ല. ഈ സാമ്പത്തിക വര്‍ഷം റീടെയ്ല്‍ മേഖലയില്‍ പണപ്പെരുപ്പം 5.4 ശതമാനം ആയി തുടരും. വരുന്ന സാമ്പത്തിക വര്‍ഷം 5.2 ശതമാനമായി കുറയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അര്‍ബന്‍, സഹകരണ ബാങ്കുകളുടെ സ്വര്‍ണവായ്പ പരിധി കൂട്ടാനുള്ള അനുമതിക്ക് ആര്‍ബിഐ തീരുമാനമായി. ഒറ്റത്തിരിച്ചടവ് വായ്പയുടെ പരിധി രണ്ട് ലക്ഷത്തില്‍ നിന്ന നാല് ലക്ഷമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.