ശ്രീനഗര്‍: കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയില്‍ ഉള്‍പ്പെട്ട മോറിഫത്ത് മഖ്ബൂല്‍, ജാസിം ഫാറൂഖ് അബ്രാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഷോപിയാനിലെ അല്‍ഷിപോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അല്‍ഷിപോറ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.
2023 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ വെടിയേറ്റ് മരിച്ച ഡോക്ടര്‍ പണ്ഡിറ്റ് സഞ്ജയ് ശര്‍മയുടെ കൊലപാതകത്തില്‍ അബ്രാറിന് പങ്കുണ്ടെന്ന് കാശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചു. ബാങ്കിലെ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ശര്‍മ മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.