ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമത്യ സെന്‍ അന്തരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കുടുംബം.
അമര്‍ത്യ സെന്നിന്റെ വിദ്യാര്‍ത്ഥിയും ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാവുമായ ക്ലോഡിയ ഗോള്‍ഡ്‌സിന്റെ പേരിലുള്ള അക്കൗണ്ടിലാണ് അമര്‍ത്യ സെന്‍ മരണപ്പെട്ടെന്ന് തരത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഇതോടെ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം വിശദീകരണവുമായി രംഗത്തെത്തിയത്.
1933 നവംബര്‍ മൂന്നിന് ബംഗാളിലാണ് അമര്‍ത്യ സെന്‍ ജനിച്ചത്. തത്ത്വചിന്തകന്‍ കൂടിയായ അമര്‍ത്യ സെന്നിന് സാമ്പത്തിക ശാസ്ത്രത്തിലെ സംഭവാനകള്‍ക്ക് 1998 ലാണ് നോബല്‍ പുരസ്‌കാരം ലഭിച്ചത്. പിറ്റേവര്‍ഷം രാജ്യം അദ്ദേഹത്തിന് ഭാരത രത്‌നം നല്‍കി ആദരിച്ചിരുന്നു. കുറച്ച് വര്‍ഷങ്ങളായി അദ്ദേഹവും കുടുംബവും യു.കെയിലാണ് താമസം.