ഉത്സവങ്ങള്‍ അടക്കം നിരവധി പരിപാടികള്‍; രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് തിയതി മാറ്റി

ഉത്സവങ്ങള്‍ അടക്കം നിരവധി പരിപാടികള്‍; രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് തിയതി മാറ്റി

ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതിയില്‍ മാറ്റം. ഒറ്റഘട്ടമായി നവംബര്‍ 23 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ നവംബര്‍ 23 ല്‍ നിന്ന് 25 ലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. നവംബര്‍ 23 ന് സംസ്ഥാനത്ത് പ്രാദേശിക ഉത്സവങ്ങള്‍ അടക്കം നിരവധി പരിപാടികള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തിയതി മാറ്റിയത്.

നവംബര്‍ 23 ന് വലിയ അളവില്‍ വിവാഹങ്ങളും സാമൂഹ്യ പരിപാടികളും നടക്കാനുണ്ടെന്നും ഇവ കണക്കിലെടുക്കുമ്പോള്‍ ആ ദിവസം ധാരാളം ആളുകള്‍ക്ക് അസൗകര്യമുണ്ടാക്കാം എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് സമയത്ത് വോട്ടര്‍മാരുടെ പങ്കാളിത്തം കുറയുന്നത് തടയാനാണ് തിയതി മാറ്റി നിശ്ചയിക്കുന്നത് എന്നും തിരഞ്ഞെടുക്ക് കമ്മീഷന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.