ഐസ് വാള്‍: ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ചകള്‍ വിശുദ്ധമായതിനാല്‍ ഡിസംബര്‍ മൂന്നിന് നിശ്ചയിച്ചിരുന്ന മിസോറാം വോട്ടെണ്ണല്‍ തീയതി നാലിലേക്ക് മാറ്റുമെന്ന് സൂചന. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മിസോറാമിലെ ബിജെപിയും കോണ്‍ഗ്രസും ഭരണകക്ഷിയായ എംഎന്‍എഫും ഉള്‍പ്പെടെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി നിശ്ചയിച്ചിരിക്കുന്ന തീയതിയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
സംസ്ഥാനത്തെ പ്രധാന ദേവാലയങ്ങളുടെ കൂട്ടായ്മയായ മിസോറം കൊഹ്റാന്‍ ഹ്രുയിറ്റുട്ട് കമ്മിറ്റി (എം.കെ.എച്ച.്സി) വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. 2011 ലെ സെന്‍സസ് പ്രകാരം മിസോറാമിലെ ജനസംഖ്യയുടെ 87 ശതമാനവും ക്രിസ്ത്യാനികളാണ്.
മിസോറാം, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. 40 അംഗ മിസോറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ ഏഴിന് ഒറ്റ ഘട്ടമായി നടക്കും.