ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണം; ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഇന്ത്യ

 ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണം; ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് ഇന്ത്യ. ഭീകരവാദത്തെ എല്ലാ തരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്റേത് ഭീകരാക്രമണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഓപ്പറേഷന്‍ അജയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം നടപടികള്‍ സംബന്ധിച്ച വിശദീകരണത്തിനിടെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ പലസ്തീനിനെക്കുറിച്ചുള്ള ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും പരമാധികാര പലസ്തീന്‍ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം ഓപ്പറേഷന്‍ അജയ് ദൗത്യത്തിന് തല്‍ക്കാലം വ്യോമസേന വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ആദ്യ വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടുവെന്നും നാളെ രാവിലെ ഇന്ത്യക്കാരുമായി തിരികെ എത്തുമെന്നും മന്ത്രാലയം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.