രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പ്: സിറ്റിങ് എംഎല്‍എക്ക് സീറ്റ് നല്‍കരുത്; എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

രാജസ്ഥാന്‍ നിയമസഭ  തിരഞ്ഞെടുപ്പ്: സിറ്റിങ് എംഎല്‍എക്ക് സീറ്റ് നല്‍കരുത്; എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് നിര്‍ണയത്തെച്ചൊല്ലി ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. അഴിമതി ആരോപണം നേരിടുന്ന സിറ്റിങ് എംഎല്‍എ സഹിത ഖാന് വീണ്ടും സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

രാജസ്ഥാനില്‍ നവംബര്‍ 25 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓക്ടോബര്‍ 17 ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ സ്ഥാനാര്‍ഥി നിര്‍ണയ പട്ടികയുമായി ബന്ധപ്പെട്ട അവസാന തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് യോഗം ചേരാനിരിക്കുകയാണ്. ഇതിനിടെയാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അശോക് ഗെഹലോട്ട് മന്ത്രിസഭയിലെ അഴിമതി ആരോപണം നേരിടുന്ന ഒരു മന്ത്രി കൂടിയാണ് സഹിത ഖാന്‍. സ്മാര്‍ട് ക്ലാസുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള അഴിമതി നടത്തിയെന്ന ആരോപണം ബിജെപി നേരത്തെ ഉന്നയിച്ചിരുന്നു. അതുകൊണ്ട് ഈ സീറ്റ് സഹിത ഖാന് നല്‍കരുതെന്നും മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.