സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയില്‍ അടി: കേന്ദ്രമന്ത്രിയെ തടഞ്ഞു; സുരക്ഷാ ജിവനക്കാരനെ മര്‍ദിച്ചു

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയില്‍ അടി: കേന്ദ്രമന്ത്രിയെ തടഞ്ഞു; സുരക്ഷാ ജിവനക്കാരനെ മര്‍ദിച്ചു

ഭോപ്പാല്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമായി. സീറ്റ് ലഭിക്കാത്ത മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഇടഞ്ഞതോടെയാണ് പാര്‍ട്ടി പ്രതിസന്ധിയിലായത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെ വളഞ്ഞ് പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധിച്ചു. മന്ത്രിയുടെ ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജബല്‍പ്പൂര്‍ നോര്‍ത്ത് മണ്ഡലത്തിലാണ് സംഭവം. അഭിലാഷ് എന്ന വ്യക്തിക്കാണ് മണ്ഡലത്തില്‍ സീറ്റ് നല്‍കിയിരുന്നത്.എന്നാല്‍. ഇദേഹം മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഗ്വാളിയോറിലും സമാനമായ പ്രതിഷേധമുണ്ട്.

മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ അവസാന ഘട്ട പട്ടിക ശനിയാഴ്ചയായിരുന്നു പാര്‍ട്ടി പുറത്തു വിട്ടത്. ഇതോടെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു കഴിഞ്ഞു. നവംബര്‍ 17 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.