2.74 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിള്‍സ്; നാല് പേര്‍ പിടിയില്‍

2.74 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിള്‍സ്; നാല് പേര്‍ പിടിയില്‍

ഐസ്വാള്‍: അസം റൈഫിള്‍സ് 2.74 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. അസം റൈഫിള്‍സും ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. മൂന്ന് കേസുകളിലായി നാല് പേരെയാണ് സംഘം പിടികൂടിയത്.

ഐസ്വാള്‍, ത്ലാങ്‌സാം, സോട്ടെ എന്നിവിടങ്ങളില്‍ നടത്തിയ വ്യത്യസ്ത ഓപ്പറേഷനുകളിലാണ് 2.74 കോടി രൂപയുടെ ഹെറോയിന്‍ കണ്ടെടുത്തത്. ഐസ്വാളില്‍ വന്‍ തോതില്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്. പിടികൂടിയവരെ എക്സൈസ് ആന്‍ഡ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ ചമ്പാഹി പൊലീസിന് കൈമാറി.

അടുത്തിടെ അസം റൈഫിള്‍സിന്റെ നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ 26 ലക്ഷത്തോളം രൂപയുടെ വിദേശ സിഗരറ്റുകളും വിദേശമദ്യവും പിടികൂടിയിരുന്നു. സംസ്ഥാനത്ത് ലഹരിക്കടത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സുരക്ഷാ സേന അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.