ഭോപ്പാല്‍: പ്രതിഷേധം ശക്തമായതോടെ മധ്യപ്രദേശിലെ നാല് സ്ഥാനാര്‍ത്ഥിികളെ മാറ്റി കോണ്‍ഗ്രസ്. സുമവലി, പിപിരിയ, ബാദ്നഗര്‍, ജോറ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് മാറ്റിയത്.
സുമവലി മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ അജബ് സിങ് കുശ്വാഹയെ മാറ്റി കുല്‍ദീപ് സിക്കര്‍വാറിനെയായിരുന്നു സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിനെതിരെ അജബ് സിങ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് ബിഎസ്പിയില്‍ ചേരാനൊരുങ്ങിയ സാഹചര്യത്തിലാണ് വീണ്ടും സ്ഥാനാര്‍ഥിയാക്കിയത്.
ബാദ്നഗറിലെ സിറ്റിങ് എംഎല്‍എ മുര്‍ലി മോര്‍വാളിന് പകരം രാജേന്ദ്ര സിങ് സോളങ്കിയെയാണ് സ്ഥാനാര്‍ഥിയാക്കിയത്. മകന്‍ ബലാത്സംഗക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നേതൃത്വം മോര്‍വാളിന് ടിക്കറ്റ് നിഷേധിച്ചത്. തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ ഒരുവിഭാഗം ആളുകള്‍ രംഗത്തത്തിയിരുന്നു.
ജോറയിലും പട്ടിക ജാതി സംവരണ മണ്ഡലമായി പിപിരയിയിലും സ്ഥാനാര്‍ഥികളെ മാറ്റിയിട്ടിട്ടുണ്ട്. ജോറയില്‍ ഹിമ്മക് ശ്രിമാലിന് പകരം വീരേന്ദ്ര സിങ് സോളങ്കിയും പിപിയയില്‍ ഗുരുചരണ്‍ ഖാരെയ്ക്ക് പകരം വീരേന്ദ്ര ബെല്‍വന്‍ഷിയുമാണ് സ്ഥാനാര്‍ഥികള്‍.