കടവന്ത്രയില്‍ നിന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി

കടവന്ത്രയില്‍ നിന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി

കൊച്ചി: എറണാകുളം കടവന്ത്രയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കൊച്ചുകടവന്ത്ര സ്വദേശി മുഹമ്മദ് ഷിഫാനെ(14)യാണ് കാണാതായത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷിഫാന്‍.

അവധിയായിരുന്നുവെങ്കിലും ചില ആവശ്യങ്ങള്‍ക്കായാണ് കുട്ടി രാവിലെ സ്‌കൂളിലേക്ക് പോയത്. അതിനു ശേഷമാണ് കാണാതായത്. ഉച്ചയ്ക്കു ശേഷവും കുട്ടി തിരികെ എത്താതെ വന്നതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.

എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ നമ്പറും ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.