നെയ്‌റോബി: കെനിയയില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത വിമാനം തകര്‍ന്നു വീണ് 12 പേര്‍ മരിച്ചു. ക്വാലെ കൗണ്ടിയിലെ സിംബ ഗോലിനിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
ഡയാനിയില്‍ നിന്ന് കിച്വ ടെംബോയിലേക്കുള്ള യാത്രയ്ക്കിടെയാണ് 5 വൈ-സിസിഎ എന്ന വിമാനം തകര്‍ന്നു വീണത്. ദുരന്തത്തിന് പിന്നാലെ പൊലീസും അടിയന്തര സേനാ വിഭാഗങ്ങളും അപകടസ്ഥലത്തെത്തി. തകര്‍ന്നു വീണ വിമാനത്തിന്റെ ഭാഗങ്ങളില്‍ തീ പടര്‍ന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം വ്യക്തമല്ല. മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങളാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കെനിയന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേ,ണത്തിന് ഉത്തരവിട്ടു.