ബെംഗളൂരു: ബെംഗളൂരുവിലെ വീര്‍ഭദ്ര നഗറിന് സമീപം ഉണ്ടായ തീപിടിത്തത്തില്‍
പത്തോളം ബസുകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക സംശയം. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംഭവ നടന്നത് തുറസായ സ്ഥലമായതിനാല്‍ തീപിടിത്തമുണ്ടായപ്പോള്‍ പെട്ടെന്ന് ആളുകള്‍ക്ക് മാറാന്‍ കഴിഞ്ഞിരുന്നു.