പന്നിയുടെ ഹൃദയം സ്വീകരിച്ച രണ്ടാമത്തെ അമേരിക്കകാരന്‍ മരണത്തിന് കീഴടങ്ങി

പന്നിയുടെ ഹൃദയം സ്വീകരിച്ച രണ്ടാമത്തെ അമേരിക്കകാരന്‍ മരണത്തിന് കീഴടങ്ങി

ന്യൂയോര്‍ക്ക്: ലോകത്തില്‍ രണ്ടാമത്തെ പന്നിയുടെ ഹൃദയം മനുഷ്യ ശരീരത്തില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച അമേരിക്കന്‍ പൗരന്‍ ലോറന്‍സ് ഫൗസെറ്റ് (58) മരണത്തിന് കീഴടങ്ങി. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.

ശസ്ത്രക്രിയ കഴിഞ്ഞ് 40 ദിവസത്തിന് ശേഷമായിരുന്നു അന്ത്യം. നാവികസേനയിലെ ഉദ്യോഗസ്ഥനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നിന്ന് വിരമിച്ച ലാബ് ടെക്‌നീഷ്യനുമായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച്ത്.

ആദ്യ മാസം ഹൃദയം ആരോഗ്യകരമായി തോന്നിയെങ്കിലും അടുത്ത ദിവസങ്ങളില്‍ ശരീരം പ്രതികരിക്കാത്തതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ജനുവരി ഏഴിന് ജനിതകമാറ്റം സംഭവിച്ച പന്നിയില്‍ നിന്ന് ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ 57 കാരനായ ഡേവിഡ് ബെന്നറ്റും മരണപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.