ന്യൂഡല്‍ഹി: ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നാവികസേന. ബംഗാള്‍ ഉള്‍ക്കടലായിരുന്നു പരീക്ഷണം. യുദ്ധക്കപ്പലില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ച ബ്രഹ്മോസ് മിസൈല്‍ വിജയകരമായി ലക്ഷ്യങ്ങള്‍ കൈവരിച്ചതായി നാവിക സേന അറിയിച്ചു. ടെസ്റ്റ് ഫയറിംഗിന്റെ ചിത്രവും സേന പങ്കുവെച്ചു. ഇന്ത്യന്‍ നാവികസേനയുടെ കിഴക്കന്‍ കമാന്‍ഡിന്റെ ബംഗാള്‍ ഉള്‍ക്കടലിലാണ് പരീക്ഷണം നടന്നത്.
അടുത്തിടെ ബ്രഹ്മോസ് മിസൈലിന്റെ പരിധി വര്‍ധിപ്പിച്ചുള്ള പരീക്ഷണം ഇന്ത്യന്‍ വ്യോമസേന വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ബ്രഹ്മോസിന്റെ എക്‌സറ്റെന്‍ഡ് റേഞ്ച് (ഇആര്‍) പതിപ്പാണ് സേന വിക്ഷേപിച്ചത്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ദൂരം കീഴടക്കാന്‍ മിസൈലിന് കഴിഞ്ഞുവെന്ന് സേന അറിയിച്ചു.
മിസൈലിന്റെ ഇആര്‍ റേഞ്ച് വേരിയന്റിന് സൂപ്പര്‍ സോണിക് വേഗതയില്‍ ആക്രമണം നടത്താന്‍ കഴിയും. 400 മുതല്‍ 500 വരെ കിലോമീറ്റര്‍ പരിധിയില്‍ കരയിലും കടലിലും ആക്രമിക്കാന്‍ ഇതിന് സാധിക്കും.