ദ്രോഹീട: ദ്രോഹീട സെന്റ് തോമസ് സീറോ മലബാർ കമ്മ്യൂണിറ്റി (ആർമാ രൂപത) 2023 നവംബർ അഞ്ചിന് ഞായറാഴ്ച ദ്രോഹീട ഹോളി ഫാമിലി ദേവാലയത്തിൽ ചാപ്ലിൻ ഫാ. സിജോ വെങ്കിട്ടക്കലിന്റെ കാർമികത്വത്തിൽ സീറോ മലബാർ (മലയാളം) വിശുദ്ധ കുർബാന അർപ്പിച്ചു.
ആർമാ അതിരൂപതാ ബിഷപ്പ് ഏമൻ മാർട്ടിൻ്റെ ആശിർവാദത്തോടെ സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വിശ്വാസ പരിശീലന ക്ലാസ്സുകളും മൂന്ന് മണിക്ക് വിശുദ്ധ കുർബാനയും നടത്തപ്പെടും. ദ്രോഹീടയിലും സമീപ പ്രദേശങ്ങളിലുമുള്ള നൂറോളം കുടുംബങ്ങൾ ആണ് കൂട്ടായ്മയിൽ ഉള്ളത്.