രാജ്യവിരുദ്ധ പ്രവര്‍ത്തനം: ജമ്മുകാശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം നാല് പേരെ സര്‍വീസില്‍ നിന്നും പുറത്താക്കി

രാജ്യവിരുദ്ധ പ്രവര്‍ത്തനം: ജമ്മുകാശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം നാല് പേരെ സര്‍വീസില്‍ നിന്നും പുറത്താക്കി

ശ്രീനഗര്‍: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നാല് സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്നും പുറത്താക്കി ജമ്മുകാശ്മീര്‍ ഭരണകൂടം. സലാം റാതെര്‍, അബ്ദുള്‍ മജീദ് ഭട്ട്, ഡോ. നിസാര്‍ ഉള്‍ഹസന്‍, ഫറൂഖ് അഹമ്മദ് മിര്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്നും പുറത്താക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.

അബ്ദുള്‍ മജീദ് ഭട്ട് കുപ്വാരയില്‍ നിന്നുള്ള ാെപാലീസ് കോണ്‍സ്റ്റബിളാണ്. ഡോ. നിസാര്‍ ഉള്‍ഹസന്‍ ബാരമുള്ളയില്‍ നിന്നുള്ള ഡോക്ടറും ഫറൂഖ് അഹമ്മദ് മിര്‍ കുപ്വാരയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനുമാണ്. കുല്‍ഗാമിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ലാബ് ജീവനക്കാരനാണ് സലാം റാതെര്‍. ആര്‍ട്ടിക്കില്‍ 311 (2) പ്രകാരമാണ് പുറത്താക്കല്‍ നടപടി. പുറത്താക്കപ്പെട്ട ഡോ. നിസാര്‍ ഉള്‍ഹസന്‍ കാശ്മീരിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ അധ്യക്ഷനാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഭീകരര്‍ക്ക് സഹായം നല്‍കുന്നതുള്‍പ്പെടെയുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 50 ല്‍ അധികം സര്‍ക്കാര്‍ ജീവനക്കാരെയാണ് ജമ്മുകാശ്മീര്‍ ഭരണകൂടം ഇതുവരെ സര്‍വീസില്‍ നിന്നും പുറത്താക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.