ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ടിയിരുന്ന 18 വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. എയര്‍പോര്‍ട്ട് അധികൃതര്‍ എക്സിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
മോശം കാലാവസ്ഥയെ തുടര്‍ന്നുള്ള ദൃശ്യപരിമിതി മൂലമാണ് നടപടിയെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ജയ്പൂര്‍, ലക്നൗ, അഹമ്മദാബാദ്, അമൃത്സര്‍ എന്നിവിടങ്ങളിലേക്കാണ് തിരിച്ച് വിട്ടത്.