സാങ്കേതിക വിദ്യയുടെ വളര്‍ച്ച; എംടെക്, പിഎച്ച്ഡി പാഠ്യപദ്ധതികള്‍ നവീകരിക്കാന്‍ യുജിസി ശുപാര്‍ശ

 സാങ്കേതിക വിദ്യയുടെ വളര്‍ച്ച; എംടെക്, പിഎച്ച്ഡി പാഠ്യപദ്ധതികള്‍ നവീകരിക്കാന്‍ യുജിസി ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്തെ എന്‍ഐടി, ഐഐടികളിലെ എംടെക്, പിഎച്ച്ഡി പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കാന്‍ യുജിസി നിര്‍ദേശം നല്‍കി. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും 6ജിയുടെ വരവും കണക്കിലെടുത്താണ് മാറ്റം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ടെലി കമ്മ്യൂണിക്കേഷന്‍ പാഠ്യപദ്ധതിയെ കുറിച്ച് അവലോകനം നടത്തുന്നതിനായി ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ടെലികോം അനുബന്ധ വിഷയങ്ങളുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനം 25 ശതമാനം മുതല്‍ 50 ശതമാനം വരെ ഉയര്‍ത്തണമെന്നും കൂടുതല്‍ കോഴ്സുകള്‍ ഉള്‍പ്പെടുത്താനും ശുപാര്‍ശ ചെയ്തിരുന്നു.

ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍, സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍, ബ്രോഡ്കാസ്റ്റിങ്, ആര്‍എഫ് എഞ്ചിനീയറിങ്, ടെലികോം സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, ഐപിആര്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകള്‍ പിഎച്ച്ഡി സാധ്യതയുള്ളതാണെന്നും കമ്മിറ്റി വ്യക്തമാക്കി. കൂടാതെ എംടെക് പാഠ്യപദ്ധതിയില്‍ ഇത്തരത്തിലുള്ള കോഴ്സുകളോ വിഷയങ്ങളോ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് രൂപീകരിച്ച ഏഴംഗ പാനലില്‍ ഐഐടി-ഡല്‍ഹി ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെയും അക്കാഡമിക് മേഖലയുടെയും പ്രതിനിധികളുണ്ട്. ഇവര്‍ തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുജിസിയുടെ ശുപാര്‍ശ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.