തെലങ്കാനയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം

തെലങ്കാനയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം

ഹൈദരാബാദ്: തെലങ്കാനയിൽ പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം അപകടത്തിൽപ്പെട്ട് രണ്ടു പൈലറ്റ്മാർ മരിച്ചു. പരിശീലകനും കേഡറ്റുമാണ് മരിച്ചത്. മേദക് ജില്ലയിൽ ഇന്ന് രാവിലെ 8.30നായിരുന്നു അപകടം. അപകടത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടിട്ടില്ല.

പി.സി 7 എം.കെ 11 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. എന്നും നടക്കാറുള്ള പരിശീലനപ്പറക്കലിന്റെ ഭാഗമായാണ് ഇന്നും പൈലറ്റുമാർ ഇരുവരും പരിശീലനത്തിനിറങ്ങിയത്. ഹൈദരാബാദ് വ്യോമസേന പൈലറ്റ് അക്കാദമിയിൽ നിന്നായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.