'വല്ലാത്ത അകലം തോന്നുന്നു'; മോഡിജി വിളി വേണ്ടെന്ന് പ്രധാനമന്ത്രി

'വല്ലാത്ത അകലം തോന്നുന്നു'; മോഡിജി വിളി വേണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തന്നെ മോഡിജി എന്ന് വിളിക്കന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി. ജി ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലം ഉണ്ടാക്കും. താന്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണെന്നും ആദരണീയമായ വിശേഷണങ്ങള്‍ ചേര്‍ക്കരുതെന്നും മോഡി വ്യക്തമാക്കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് എത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. ക്യാബിനറ്റ് മന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 'മോഡിജി കാ സ്വാഗത് ഹേ' എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു നേതാക്കന്‍മാര്‍ അദേഹത്തെ സ്വീകരിച്ചത്. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ മോഡിയെ ഷാള്‍ അണിയിച്ചു.

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനിടെയും രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷമാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.
കൂട്ടായ പ്രവര്‍ത്തനത്തോടെ മുന്നോട്ട് പോയതാണ് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് വിജയത്തിന് കാരണമെന്നും മോഡി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.