കാശ്മീര്‍ വാഹനാപകടം; ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു

കാശ്മീര്‍ വാഹനാപകടം; ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ചിറ്റൂര്‍ സ്വദേശി മനോജാണ് മരിച്ചത്. മനോജ് ജമ്മു കാശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ നേരത്തെ അഞ്ച് പേര്‍ മരിച്ചിരുന്നു. ഇതില്‍ നാലുപേര്‍ മലയാളികളാണ്.

സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കേരളത്തില്‍ നിന്ന് പോയ വിനോദസഞ്ചാരികളായ സുധേഷ്, അനില്‍, വിഗ്‌നേഷ്, രാഹുല്‍ എന്നീ നാലുപേരാണ് നേരത്തെ മരിച്ച മലയാളികള്‍. വാഹനമോടിച്ചിരുന്നത് ജമ്മുകാശ്മീര്‍ സ്വദേശിയായ ഇജാസ് അഹമ്മദ് ആണ്. ഇയാളും അപകടത്തില്‍ മരിച്ചിരുന്നു. കാറില്‍ ഡ്രൈവറെ കൂടാതെ ഏഴ് പേര്‍ കൂടി ഉണ്ടായിരുന്നു.

മരിച്ച സുധേഷ്, അനില്‍, വിഗ്‌നേഷ്, രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.