കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും, ഒറ്റപ്പെട്ടു പോകുന്നവരുടെ വേദനയും തുറന്നു കാട്ടുന്ന 'ഹീലിങ്ങ് സ്റ്റെപ്പ്സ്' ; ഷോർട്ട് ഫിലിമുമായി ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രൽ

കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും, ഒറ്റപ്പെട്ടു പോകുന്നവരുടെ വേദനയും തുറന്നു കാട്ടുന്ന 'ഹീലിങ്ങ് സ്റ്റെപ്പ്സ്' ; ഷോർട്ട് ഫിലിമുമായി ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രൽ

ചിക്കാഗോ: ചിക്കാഗോ മാർത്തോമാശ്ലീഹാ കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ ഷോട്ട് ഫിലിം ഒരുങ്ങി. 'ഹീലിംഗ് സ്റ്റെപ്സ്' എന്ന പേരിട്ട ഷോർട്ട് ഫിലിം കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും, ഒറ്റപ്പെട്ടു പോകുന്നവരുടെ വേദനയും തുറന്നു കാട്ടുന്നു. ഒറ്റപ്പെട്ട് പോകുന്നവരെ ചേർത്തു നിർത്തുന്നതിന് നാം പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശവും ​​ഷോർട്ട് ഫിലിം പ്രേക്ഷകർക്ക് നൽകുന്നു.

ഇടവക അംഗങ്ങൾ തന്നെയാണ് ഈ ഷോർട്ട് ഫിലിമിന്റെ ഭാഗമായിട്ട് പ്രവർത്തിച്ചിട്ടുള്ളത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അസിസ്റ്റൻറ് വികാരി ഫാദർ ജോയൽ പയസ് ആണ്. മറ്റൊരു കഥാപാത്രമായി വേഷമിട്ടത് ജോസഫ് വില്യം തെക്കേത്തുമാണ്. ഫാദർ തോമസ് ​​കടുകപ്പിള്ളിയുടെയാണ് ഷോർട്ട് ഫിലിമിന്റെ ആശയം. പ്രൊഡക്ഷൻ ഡിസൈനിങ് സജി വർഗീസ് കാവാലവും, ചായാഗ്രഹണം പ്രതീഷ് തോമസും നിർവഹിച്ചു.

കഥ തിരക്കഥ സംവിധാനം നിർവഹിച്ചിരിക്കുന്നത് റോമിയോ കാട്ടൂക്കാരൻ ആണ്. ഡിസംബർ 10 ഞായറാഴ്ച ബിഷപ്പ് ജോയ് ആലപ്പാട്ടിന്റെ കാർമികത്വത്തിൽ നടന്ന കുർബാനയ്ക്ക് ശേഷം ദൈവാലയത്തിൽ വച്ച് ഈ ഷോർട്ട് ഫിലിമിന്റെ പ്രീമിയർ ഷോ പ്രദർശിപ്പിച്ചിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.