കുവൈറ്റിൽ നീറ്റ് പരീക്ഷയുടെ സെൻ്റർ അനുവദിക്കണം; കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ

കുവൈറ്റിൽ നീറ്റ് പരീക്ഷയുടെ സെൻ്റർ അനുവദിക്കണം; കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ

കുവൈറ്റ് സിറ്റി: മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റിൻ്റെ(NEET) പരീക്ഷാ കേന്ദ്രം കുവൈറ്റിൽ അനുവദിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയനിലം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന് അദ്ദേഹം കത്ത് നൽകി.

നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷയിൽ ഇന്ത്യയ്ക്ക് വെളിയിലുള്ള മുഴുവൻ കേന്ദ്രങ്ങളും ഒഴിവാക്കിയതായി വെബ്സൈറ്റിൽ പറയുന്നു.

പ്രവാസികളുടെ നിരന്തരമായ ആവശ്യമനുസരിച്ചാണ് കുവൈറ്റിൽ മൂന്ന് വർഷം മുമ്പ് പരീക്ഷാകേന്ദ്രം തുടങ്ങിയത്. ഇത് പ്രവാസി സമൂഹത്തിന് വളരെ ആശ്വാസമായിരുന്നു. ഇപ്പോൾ കുവൈറ്റിൽ സെൻ്റർ ഇല്ലാത്തതു കൊണ്ട് കുട്ടികളൊടൊപ്പം മാതാപിതാക്കളിൽ ആരെങ്കിലും നാട്ടിൽ പോകേണ്ട അവസ്ഥയാണ്. അപ്രതീക്ഷിതമായി നാട്ടിലേയ്ക്ക് പോകേണ്ടി വരുെമെന്നത് മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുന്നു. കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും, ഒരനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.