ചെങ്കടലില്‍ കടല്‍പ്പായല്‍ കൃഷിയുമായി സൗദി; ലക്ഷ്യം സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം

ചെങ്കടലില്‍ കടല്‍പ്പായല്‍ കൃഷിയുമായി സൗദി; ലക്ഷ്യം സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം

റിയാദ്: ചെങ്കടലില്‍ കടല്‍പ്പായല്‍ കൃഷിയിറക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് സൗദി. സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ചെറു കടല്‍ജീവികളുടെ സംരക്ഷണവും കടല്‍ വെള്ളത്തിന്റെ ശുദ്ധീകരണവും ഇതുവഴി ലക്ഷ്യമിടുന്നു.

ചെങ്കടല്‍, അമാല ഭാഗങ്ങളിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. കടല്‍പ്പായല്‍ കൃഷിയിറക്കാനുള്ള ആദ്യ പദ്ധതിക്ക് ഇതോടെ രാജ്യത്ത് തുടക്കമായി. അല്‍വാജ് തടകത്തിലെ അഞ്ച് തരം കടല്‍പ്പായലുകളും അമാല പ്രദേശത്തുള്ള എട്ട് തരം കടല്‍പ്പായലുകളെയും പദ്ധതി വഴി സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തും.

ഇവ സംരക്ഷിക്കുന്നത് വഴി ചെങ്കടലിലെ വൈവിധ്യമേറിയ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. ഒപ്പം വംശനാശഭീഷണി നേരിടുന്ന ചെറുകടല്‍ ജീവികള്‍ക്ക് ആവാസ വ്യവസ്ഥയൊരുക്കാനും കടല്‍വെള്ളത്തെ പ്രകൃതിദത്തമായ രീതിയില്‍ ശുദ്ധീകരിക്കാനും സഹായിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. റെഡ് സീ കമ്പനിക്ക് പുറമേ പരിസ്ഥിതി സുസ്ഥിരത വകുപ്പിലെ ജീവനക്കാരും പദ്ധതിയുടെ ഭാഗമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.