ഒമാൻ: ഇടുക്കി കാഞ്ചിയാർ സ്വദേശി റോയിച്ചൻ മാത്യൂ കല്ലുകുന്നേൽ ഹൃദായാഘാതത്തെ തുടർന്ന് (47വയസ്സ്) ഒമാനിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട് നാട്ടിൽ.മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
മിഡിൽ ഈസ്റ്റ് പവർ സേഫ്റ്റി ആൻഡ് ബിസിനസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു പരേതൻ.
മാതാപിതാക്കൾ: കല്ലുകുന്നേൽ മാത്യു എബ്രഹാം, ത്രേസ്യാമ്മ എബ്രഹാം. ഭാര്യ: സോമിയാ റോയിച്ചൻ. മക്കൾ: അലൻ റോയിച്ചൻ, അതുൽ റോയിച്ചൻ, അലീനാ റോയിച്ചൻ.