നാമനിര്‍ദേശ പത്രിക: ആദ്യ ദിവസം 14 പേര്‍ പത്രിക സമര്‍പ്പിച്ചു

നാമനിര്‍ദേശ പത്രിക: ആദ്യ ദിവസം 14 പേര്‍ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്ന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം:

തിരുവനന്തപുരം നാല്, കൊല്ലം മൂന്ന്, മാവേലിക്കര ഒന്ന്, കോട്ടയം ഒന്ന്, എറണാകുളം ഒന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട് ഒന്ന്, കാസര്‍ഗോഡ് രണ്ട്. മറ്റ് മണ്ഡലങ്ങളില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല.

കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്ഥാനാര്‍ഥികള്‍ രണ്ട് പത്രികകള്‍ വീതവും കാസര്‍ഗോഡ് ഒരാള്‍ മൂന്ന് പത്രികയും സമര്‍പ്പിച്ചു. ആകെ 18 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.